‘മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യം’; പ്രതാപ് ജോസഫ്

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെയർമാന്റെ നിലപാടിനെതിരെയും എംഐസി പ്രസിഡന്റ് വിമർശനവുമായി രംഗത്തെത്തി

‘മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യം’; പ്രതാപ് ജോസഫ്
‘മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യം’; പ്രതാപ് ജോസഫ്

കൊച്ചി: മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യമെന്ന് എംഐസി പ്രസിഡന്റ് പ്രതാപ് ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നാലര വർഷം വൈകിയെന്നും ചില പേജുകൾ എന്ത് കൊണ്ട് സർക്കാർ ഒഴിവാക്കിയത് എന്നും അന്വേഷിക്കണമെന്നും പ്രതാപ് ജോസഫ് പറഞ്ഞു. സർക്കാർ മറുപടി പറയണം, കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി എന്തുകൊണ്ടാണ് സർക്കാർ സ്വീകരിക്കുന്നത്, കുറ്റക്കാർക്ക് പകരം ഇരകളുടെ സ്വകാര്യതയാണ് സംരക്ഷിക്കേണ്ടതെന്നും പ്രതാപ് ജോസഫ് പറഞ്ഞു.

റിപ്പോർട്ടിലെ കുറ്റക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണവുമായി രംഗത്ത് വരുന്നവർ പരാതി നൽകട്ടെ എന്ന നിലപാട് ശരിയല്ല. സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. സിനിമ മേഖലയിലുള്ള വലിയ മാഫിയകളുടെ പേരുകൾ പുറത്തു വിടണം, പുതുതായി വരുന്ന ആളുകളും ദുർബലരും ആണ് ചൂഷണം ചെയ്യപ്പെടുന്നതെന്നും പ്രതാപ് ജോസഫ് കൂട്ടിച്ചേർത്തു.

Also Read:വിമാന കമ്പനികളുടെ കൊള്ള നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം: കുഞ്ഞാലിക്കുട്ടി

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെയർമാന്റെ നിലപാടിനെതിരെയും എംഐസി പ്രസിഡന്റ് വിമർശനവുമായി രംഗത്തെത്തി. സാംസ്കാരിക മന്ത്രി സാംസ്കാരിക കേരളത്തിന് നാണക്കേടായിരുന്നുവെന്നായിരുന്നു പ്രതാപ് ജോസഫിന്റെ പ്രസ്താവന. ആരോപണം വരുമ്പോൾ രാജിവെക്കാൻ പറയുകയാണ് വേണ്ടത് , അയാൾ ലോകോത്തര നിലവാരമുള്ള ആളാണ് എന്നല്ല മന്ത്രി പറയേണ്ടത്, ആരോപിതരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്കാരിക മന്ത്രി രാജിവെക്കണമെന്നും പ്രതാപ് ജോസഫ് പറഞ്ഞു. മനുഷ്യത്വ വിരുദ്ധമായ മാടമ്പി സിനിമകളാണ് രഞ്ജിത്ത് ഒരുക്കിയതെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയത് തന്നെ തെറ്റാണെന്നും രഞ്ജിത്തിനെ സർക്കാർ സംരക്ഷിച്ചു വരികയായിരുന്നുവെന്നും ഇപ്പോൾ ഗവൺമെന്റിന്റെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണ് രാജിയെന്നും അദ്ദേഹം വിമർശിച്ചു.

Top