CMDRF

കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി

കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി
കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി

ഫ്‌ലോറിഡ: കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. മെക്‌സിക്കന്‍ ക്ലബ് മൊണ്ടെറി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തി. ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നിരുന്നു. 65-ാം മിനിറ്റില്‍ 10 പേരായി മയാമി സംഘം ചുരുങ്ങി. ഇതിന് ശേഷമാണ് മൊണ്ടറി മത്സരം കൈപ്പിടിയിലാക്കിയത്.

രണ്ടാം പകുതിയില്‍ മത്സരം മാറിമറിഞ്ഞു. തുടര്‍ച്ചയായ ആക്രമണവുമായി മൊണ്ടറി മുന്നേറി. 65-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഇന്റര്‍ മയാമി സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ മൊണ്ടറി സമനില പിടിച്ചു. മാക്‌സിമിലിയാനോ മെസ മൊണ്ടറിയ്ക്കായി ഗോള്‍ നേടി. 89-ാം മിനിറ്റിലെ ജോര്‍ജ് റോഡ്രിഗ്‌സ് നേടിയ ഗോളില്‍ മൊണ്ടറി ആദ്യ പാദ ക്വാര്‍ട്ടറില്‍ വിജയത്തിലേക്കെത്തി.

മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഇന്റര്‍ മയാമി മുന്നിലെത്തി. അര്‍ജന്റീനന്‍ യുവതാരം ടോമസ് അവിലേസ് മയാമി സംഘത്തെ മുന്നിലെത്തിച്ചു. ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി സംഘത്തിന് ആശ്വാസം പകരുന്ന നിമിഷമായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കാനും ഇന്റര്‍ മയാമിക്ക് സാധിച്ചു.

Top