CMDRF

ബാ​ർ​ബി​ക്യൂ പാ​ച​കം ചെയ്യാൻ മാർഗനിർദേശങ്ങളുമായി അബുദാബി

പാ​ര്‍ക്കു​ക​ളി​ലെ പ​ച്ച​പ്പും മ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബാ​ര്‍ബി​ക്യു തയ്യാ​റാ​ക്കാ​ന്‍ കോ​ണ്‍ക്രീ​റ്റ് പ്ര​ത​ലം അ​ധി​കൃ​ത​ര്‍ പാ​ര്‍ക്കു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്

ബാ​ർ​ബി​ക്യൂ പാ​ച​കം ചെയ്യാൻ മാർഗനിർദേശങ്ങളുമായി അബുദാബി
ബാ​ർ​ബി​ക്യൂ പാ​ച​കം ചെയ്യാൻ മാർഗനിർദേശങ്ങളുമായി അബുദാബി

അബുദാബി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ബാ​ർ​ബി​ക്യൂ പാ​ച​കം ചെ​യ്യു​ന്നതിൽ മാർഗനിർദേശങ്ങളുമായി അബുദാബി മു​നി​സി​പ്പാ​ലി​റ്റി. അ​നു​വ​ദ​നീ​യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഇനി മുതൽ ബാ​ര്‍ബി​ക്യു പാ​ച​കം ചെയ്യാൻ സാധിക്കു. ശൈ​ത്യ​കാ​ല​ത്ത്
പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടമായി ത​മ്പ​ടി​ക്കുകയും ഭക്ഷണം പാകം ചെയ്യുകയും രീതി കൂടുതലായി കാണപ്പെടാറുണ്ട്. ഇതേ തുടർന്നാണ് ഇത്തരമൊരു തീരുമാനം.

പാ​ര്‍ക്കു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മ​റ്റ് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ആ​രോ​ഗ്യ​ക​ര​വും വൃ​ത്തി​യു​ള്ള​തു​മാ​യ പ​രി​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് അധികൃതർ അ​റി​യി​ച്ചു. പാ​ര്‍ക്കു​ക​ളി​ലെ പ​ച്ച​പ്പും മ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബാ​ര്‍ബി​ക്യു തയ്യാറാ​ക്കാ​ന്‍ കോ​ണ്‍ക്രീ​റ്റ് പ്ര​ത​ലം അ​ധി​കൃ​ത​ര്‍ പാ​ര്‍ക്കു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​ലി​ന്യ​വും ക​രി അ​വ​ശി​ഷ്ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പാ​ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​വും. അബുദാബി​യി​ലെ 28 പാ​ര്‍ക്കു​ക​ളി​ലും ഉ​ദ്യാ​ന​ങ്ങ​ളി​ലു​മാ​യി 253 ബാ​ര്‍ബി​ക്യു സ്‌​പോ​ട്ടു​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Also Read: ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി​യി​ല്‍ ഒ​ഫീ​ഷ്യ​ൽ പാ​ര്‍ക്ക്, ഓ​ള്‍ഡ് എ​യ​ര്‍പോ​ര്‍ട്ട് പാ​ര്‍ക്ക്, ഫാ​മി​ലി പാ​ര്‍ക്ക് 1, ഫാ​മി​ലി പാ​ര്‍ക്ക് 2, ഹെ​റി​റ്റേ​ജ് പാ​ര്‍ക്ക്, ഹെ​റി​റ്റേ​ജ് പാ​ര്‍ക്ക് 4, ഹെ​റി​റ്റേ​ജ് പാ​ര്‍ക്ക് 5, അ​ല്‍ സാ​ഫ്ര​ന പാ​ര്‍ക്ക്, ഡോ​ള്‍ഫി​ന്‍ പാ​ര്‍ക്ക്, അ​ല്‍ ന​ഹ്ദ പാ​ര്‍ക്ക്, അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് പാ​ര്‍ക്ക് 1, അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് പാ​ര്‍ക്ക് 2, അ​ല്‍ ബൂം ​പാ​ര്‍ക്ക്, അ​ല്‍ മ​സൂ​ന്‍ പാ​ര്‍ക്ക് (അ​ല്‍ ഖും ​ബീ​ച്ച്).

അ​ല്‍ നോ​ഫ​ല്‍ പാ​ര്‍ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ഖ​ലീ​ഫ സി​റ്റി​യി​ല്‍ അ​ല്‍ ജൂ​രി പാ​ര്‍ക്ക്, അ​ല്‍ ഫാ​ന്‍ പാ​ര്‍ക്ക്, അ​ല്‍ അ​ര്‍ജു​വാ​ന്‍ പാ​ര്‍ക്ക്, അ​ല്‍ ഖാ​ദി പാ​ര്‍ക്ക്, അ​ല്‍ ബൈ​രാ​ഖ് പാ​ര്‍ക്ക്, അ​ല്‍ ഷം​ഖ സ്‌​ക്വ​യ​ര്‍, അ​ല്‍ ഷം​ക സി​റ്റി​യി​ലെ അ​ല്‍ ഫാ​നൂ​സ് പാ​ര്‍ക്ക്, റ​ബ്ദാ​ന്‍ പാ​ര്‍ക്ക്, അ​ല്‍ റ​ഹ്‌​മ സ്‌​ക്വ​യ​ര്‍, അ​ല്‍ വ​ത്ബ പാ​ര്‍ക്ക്, അ​ല്‍ സ​ലാ​മി​യ പാ​ര്‍ക്ക് എ​ന്നീ പാ​ര്‍ക്കു​ക​ളി​ലാ​ണ് ബാ​ര്‍ബി​ക്യു സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Top