ദോഹ: സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പ്രഗത്ഭനായ പാർലമെന്റേറിയനുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ നാഷനൽ കമ്മിറ്റി (വഹാബ് പക്ഷം) അനുശോചിച്ചു. കമ്യൂണിസ്റ്റ് അല്ലാത്തവർക്കും കമ്യൂണിസ്റ്റുകളോട് ബഹുമാനാദരവുകളുണ്ടാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ നേതാവിന്റെ വേർപാട് മതനിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ് -അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് പി.പി. സുബൈർ, ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി ട്രഷറർ മജീദ് ചിത്താരി എന്നിവർ പറഞ്ഞു.