CMDRF

ഷിംറോണ്‍ ഹെറ്റ്മെയര്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് വിശ്വാസമുണ്ട്: സഞ്ജു സാംസണ്‍

ഷിംറോണ്‍ ഹെറ്റ്മെയര്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് വിശ്വാസമുണ്ട്: സഞ്ജു സാംസണ്‍
ഷിംറോണ്‍ ഹെറ്റ്മെയര്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് വിശ്വാസമുണ്ട്: സഞ്ജു സാംസണ്‍

മൊഹാലി: ഷിംറോണ്‍ ഹെറ്റ്മെയര്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 10 പന്തില്‍ പുറത്താവാതെ 27 റണ്‍സടിച്ച് ഹെറ്റ്മെയറാണ് രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ ഹെറ്റ്മെയറുടെ പ്രകടനത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

‘റണ്‍ ചേസിനിടയില്‍ ഞങ്ങള്‍ ഒരുപാട് സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പഞ്ചാബിനെതിരെ നടന്ന മത്സരങ്ങളൊക്കെയും വളരെ ത്രില്ലിങ് ആയാണ് ഫിനിഷ് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബ് വളരെ നന്നായി തന്നെ ബോള്‍ ചെയ്തു’, സഞ്ജു പറഞ്ഞു.

‘ഇതാദ്യമായല്ല ഹെറ്റ്മെയര്‍ ഞങ്ങളെ വിജയിപ്പിക്കുന്നത്. ഹെറ്റ്മെയര്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള അനുഭവ സമ്പത്തും കഴിവും അദ്ദേഹത്തിനുണ്ട്. റോവ്മാന്‍ പവലും ഹെറ്റ്മെയറും ടീമിലുള്ളത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം ഗുണമുള്ളതാണ്’, സഞ്ജു കൂട്ടിച്ചേര്‍ത്തു.രാജസ്ഥാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (39) മികച്ച തുടക്കം കാഴ്ചവെച്ചെങ്കിലും അവസാന ഓവറുകളില്‍ രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ഷിംറോണ്‍ ഹെറ്റ്മെയറിന്റെ (27) ത്രില്ലിങ് ഫിനിഷില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Top