കൊച്ചി: എസ്ഐടി അംഗങ്ങളും എജിയും ഹൈക്കോടതി ജഡ്‌ജിയുടെ ചേമ്പറിൽ രഹസ്യചർച്ച നടത്തുന്നുവെന്ന് അഭിഭാഷകൻ മുകുൾ റോത്തഗി. എല്ലാ തവണയും ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിന് മുൻപ് ഇതാണ് സംഭവിക്കുന്നതെന്നും മുകുൾ റോത്തഗി പറഞ്ഞു. സജിമോൻ പറയിലിന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയിൽ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.