CMDRF

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്

കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടതായ്  റിപ്പോർട്ട്
മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടതായ്  റിപ്പോർട്ട്

ഇംഫാൽ: വീണ്ടും മണിപ്പൂരിൽ സംഘർഷം. ഇംഫാൽ വെസ്റ്റ് മേഖലയിലാണ് സംഘർഷമുണ്ടായത്. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സായുധരായ കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്.

വിശദാംശങ്ങൾ ചുവടെ:

ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

മണിപ്പൂർ റൈഫിൾസിലെയും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടർന്നു. 31-കാരിയായ നഗാങ്‌ബാം സുർബാല എന്ന സ്ത്രീയും ഇതുവരെ പേര് വെളിപ്പെടുത്താത്ത കുട്രൂക്കിൽ നിന്നുള്ള ഒരു പുരുഷനും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Also read: യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം; രോഗികൾക്ക് തെരുവിൽ ചികിത്സ നൽകി പ്രതിഷേധം

ആക്രമണത്തെ തുടർന്ന് ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഏഴു മണി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രകാരം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.

Top