CMDRF

യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു

യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം
യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് എസ്പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാ‍ർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.

യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് കസ്റ്റഡിയിൽ ഉള്ള പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലായി എസ്പി ഓഫീസുകളിലേക്ക് യൂത്ത്കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എറണാകുളത്തും യൂത്ത്കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡിന് മുകളിലേക്ക് കയറി മറിച്ചിടാൻ ശ്രമം നടത്തിയതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാർ ചെരുപ്പെറിഞ്ഞു.

വി ഡി സതീശന്റെ പ്രതികരണം:

അതേസമയം, സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. പാറമേക്കാവ് ഹാളിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി അജിത് കുമാ‍ർ പോയെന്നും ഒരു മണിക്കൂർ സംസാരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയെ കാണാൻ പോയ പി വി അൻവർ പോയത് പോലെയല്ല തിരിച്ചുവന്നത്. രണ്ടു മാലയുമായി പോകാമായിരുന്നു. ഒന്ന് ശശിക്കും ഒന്ന് എഡിജിപിക്കും ഇട്ട് കൊടുക്കാമായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച. ബിജെപിയുടെ ലക്ഷ്യം സാധിച്ചു തരാം എന്ന വാക്കാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഒരു മിനിറ്റ് പോലും സുജിത് ദാസിനെ സർവീസിൽ നിലനിർത്താനാവില്ല. എന്തൊരു ഫോൺ സംഭാഷണമായിരുന്നു അത്. അൻവറിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണം. ആരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് നിയമപരമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞിരുന്നു.

Also read: ആം ആദ്മി പാർട്ടിയുമായി ചേർന്ന് ബിജെപിയെ നേരിടാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഹകരണ തട്ടിപ്പ് അന്വേഷണം അവസാനിച്ചു. പിടിമുറുക്കിയവർ എവിടെയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. എഡിജിപിയെയും ശശിയെയും തൊടില്ല. താഴെയുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ്. സംഘപരിവാറുമായുള്ള ബന്ധം സിപിഐഎം തുടരുകയാണ്. ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് ഈ ഡീലിൻ്റെ ഭാഗമായാണ്. ബിജെപി നേതാവിനെ കണ്ടത് കൊണ്ടാണ് ഇപിയെ പുറത്താക്കിയത്. മുഖ്യമന്ത്രിയും താൻ ജാവദേക്കറെ കണ്ടു എന്ന് പറഞ്ഞിരുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേ‍ർത്തു.

Top