CMDRF

വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി സംഘർഷം; പ്രതികൾ പിടിയിൽ

വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി സംഘർഷം; പ്രതികൾ പിടിയിൽ
വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി സംഘർഷം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ പിടിയിൽ. വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസിലാണ് യുവാക്കൾ അറസ്റ്റിലായത്. കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഊരുട്ടമ്പലം സ്വദേശി വിഷ്ണു മോഹൻ, മലയിൻകീഴ് സ്വദേശി രാഹുൽ, മാറനല്ലൂർ സ്വദേശികളായ വിനോദ് കാംബ്ലി, പ്രവീൺ, ശ്രീരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ രണ്ടുപേർക്കും തലയ്ക്ക് പരുക്കുണ്ട്.

അയൽവാസിയുടെ വീടിനോട് ചേർന്ന് 85 കാരനായ സോമൻ നാടാർ പതിവായി മൂത്രമൊഴിക്കാറുണ്ടായിരുന്നു. ഇത് പല തവണ വിലക്കി. എന്നാൽ സോമൻ നാടാർ മൂത്രമൊഴിക്കുന്നത് തുടർന്നു. ഊരൂട്ടമ്പലം സ്വദേശി രതീഷിന്റെ ഭാര്യ വീടാണിത്. വീട്ടുകാരുടെ പരാതിയിൽ രതീഷിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തി. പ്രതികാരമെന്നോണം സോമൻ നാടാരുടെ കടയ്ക്ക് മുന്നിൽ തിരിച്ചും ഇവർ മൂത്രമൊഴിച്ചു. ഇത് ചോദ്യം ചെയ്തതോടെ അടിപിടിയായി.

തുടർന്ന് മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് സോമനെ തലങ്ങും വിലങ്ങും വെട്ടി. ഇത് തടയാനെത്തിയ മകൾക്കും മകനും മർദനമേറ്റു. മൂവരുടേയും തലയ്ക്ക് പത്തിലേറെ തുന്നലുണ്ട്. അക്രമം തടയാനെത്തിയ ബന്ധുവായ ശിവാനന്ദന്റെ തലയ്ക്കും വെട്ടേറ്റു. സോമൻ നാടാരുടെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

Top