ചർമ്മ സംരക്ഷണം മുതൽ അർബുദത്തിന് വരെ അമ്പഴങ്ങയോ? ഔഷധഗുണം അറിയാം..

അമ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ അർബുദത്തിനെ പ്രതിരോധിക്കുന്നു

ചർമ്മ സംരക്ഷണം മുതൽ അർബുദത്തിന് വരെ അമ്പഴങ്ങയോ? ഔഷധഗുണം അറിയാം..
ചർമ്മ സംരക്ഷണം മുതൽ അർബുദത്തിന് വരെ അമ്പഴങ്ങയോ? ഔഷധഗുണം അറിയാം..

പ്പിലിടാനും ചമ്മന്തിക്കും അച്ചാറിനും മാത്രമല്ല, ഒട്ടേറെ ഔഷധഗുണങ്ങളുള്ള നമ്മുടെ നാടൻ അമ്പഴങ്ങയെക്കുറിച്ച് അറിയാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. പണ്ട് പറമ്പിലും വീട്ടുവളപ്പിലും വഴിയോരങ്ങളിലും സുലഭമായി കണ്ടിരുന്ന ഈ വൃക്ഷം ഇപ്പോൾ അധികം കാണാൻ കിട്ടാറില്ല. നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം. സ്പോണ്ടിയാസ് ഡൾസീസ് എന്ന ശാസ്ത്രീയമാനത്തിൽ അറിയപ്പെടുന്ന അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴമാണ്.

ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണനിറമാണ്. പച്ചമാങ്ങ ഉപ്പുകൂട്ടി കഴിക്കുമ്പോഴുള്ള അതേ സ്വാദാണ് അമ്പഴങ്ങയ്ക്കും, പുളിരസമാണിതിനും. ഇതിൻറെ പഴം, ഇല, മരത്തിൻറെ തൊലി എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ്.

Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഒരുപാട് ​ഗുണങ്ങളുള്ള സാൽമൺ മത്സ്യം

അമ്പഴത്തിന്റെ പഴച്ചാര്‍ പ്രമേഹം, വയറുകടി എന്നിവക്ക് ഏറെ നല്ലതാണ്. പഴച്ചാര്‍ അല്‌പം തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മലബന്ധത്തിനു ആശ്വാസം കിട്ടും. ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. മുടി വളരുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും ഉണക്കിപൊടിച്ച അമ്പഴകായ്കൾ കഴിക്കുന്നതും, മൈലാഞ്ചി ചേർത്ത് തേക്കുന്നത് മുടി കറുപ്പിക്കുന്നതിനും, വായ്പ്പുണ്ണിന് അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും, ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണെന്ന് പറയുന്നു.

ചമ്മന്തി ഉണ്ടാക്കുവാനും വിവിധ കറികളിലും പച്ച മാങ്ങാക്ക് പകരമായും ഉപയോഗിക്കാവുന്നതാണ്‌. അമ്പഴങ്ങയുടെ ഉള്ളിലെ വിത്ത്‌ കായ്‌ മൂക്കുംതോറും കട്ടി കൂടി നാരുകളാല്‍ ആവരണം ചെയ്യപ്പെട്ടതായി തീരുന്നു. അതുകൊണ്ട്‌ മൂത്ത കായ്‌കള്‍ ഉപ്പിലിടാനും അച്ചാര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കാന്‍ പറ്റാതെ വരും. പഴുത്ത കായ്‌കള്‍ക്ക്‌ പ്രത്യേക മണവും രുചിയുമുണ്ടാകും. ഇതുകൊണ്ട്‌ ജാം, സര്‍ബത്ത്‌ പാനീയങ്ങള്‍ തുടങ്ങിയവ ഉല്‌പാദിപ്പിക്കാന്‍ ഉപയോഗിക്കാം.

Also Read: ബ്രെഡ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

അമ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ അർബുദത്തിനെ പ്രതിരോധിക്കുന്നു. അമ്പഴങ്ങയിലടങ്ങിയ ജീവകം സി കോശങ്ങളുടെ പരുക്കു ഭേദമാക്കി ചർമത്തെ പരിപാലിക്കുന്നു. ചർമരോഗങ്ങൾ ചികിത്സിക്കാനും അമ്പഴങ്ങ ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ ഇല ഇട്ടു തിളപ്പിച്ച് ആ സത്ത് ബോഡിലോഷനായും മോയ്ചറൈസറായും ഉപയോഗിക്കുന്നു. ചൊറി, ചിരങ്ങ് മുതലായവയുടെ ചികിത്സയ്ക്കായി അമ്പഴത്തിന്റെ വേര് ഉപയോഗിക്കുന്നു.

അമ്പഴത്തിന്റെ ഇലച്ചാറ് ചുമയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ മൂന്നോ നാലോ ഇല രണ്ടുകപ്പ് വെള്ളത്തിലിട്ടു തിളപ്പിക്കുക. കുറച്ചു സമയം അനക്കാതെ വയ്ക്കുക. ഇത് അരിച്ച് തേൻ ചേർത്ത് ഉപയോഗിക്കാം.
അമ്പഴങ്ങയും ചുമയ്ക്കുള്ള മരുന്നാണ്. അമ്പഴങ്ങയുടെ മൂന്നോ നാലോ കഷണം പിഴിഞ്ഞു നീരെടുക്കുക. ഇതിൽ ഒരുനുള്ള് ഉപ്പു ചേർത്തു ദിവസം മൂന്നു തവണ കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും. മൂത്രത്തിലെ അണുബാധയ്ക്കുള്ള ചികിത്സയിലും അമ്പഴങ്ങ ഉപയോഗിക്കുന്നു.

Top