CMDRF

കോൺഗ്രസും സമാജ്‍വാദിപാർട്ടിയും തോളോടു തോൾ ചേർന്ന് പോരാടും; അഖിലേഷ് യാദവ്

ഇൻഡ്യ സഖ്യം സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിചേർത്തു

കോൺഗ്രസും സമാജ്‍വാദിപാർട്ടിയും തോളോടു തോൾ ചേർന്ന് പോരാടും; അഖിലേഷ് യാദവ്
കോൺഗ്രസും സമാജ്‍വാദിപാർട്ടിയും തോളോടു തോൾ ചേർന്ന് പോരാടും; അഖിലേഷ് യാദവ്

ഉത്തർ പ്രദേശ്: യു.പി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും തോളോടു തോൾ ചേർന്ന് വിജയത്തിനായി പോരാടുമെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. പരസ്പരം പിന്തുണ നൽകി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

ഇൻഡ്യ സഖ്യം സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിചേർത്തു. സീറ്റ് പങ്കുവെക്കലിനപ്പുറം മുഴുവൻ സീറ്റിലും ഇൻഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നടപടികളാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു. പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ഇൻഡ്യ സഖ്യം. ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം.

Also Read;സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൻസിപി അജിത് പവാർ വിഭാഗം

സമാധാനവും പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് മാന്യമായി ജീവിക്കാൻ അവസരമുണ്ടാക്കുകയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തേഹരി, കർഹാൽ, മീരാപുർ, ഗാസിയാബാദ്, മാജ്ഹവാൻ, ശിശഹമു, ഖായിർ, ഫുൽപൂർ, കുണ്ഡാർകി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് എട്ട് സീറ്റുകളിൽ ഒഴിവ് വന്നത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സമാജ്‍വാദി പാർട്ടി എം.എൽ.എയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഒമ്പതാമത്തെ സീറ്റ് ഒഴിഞ്ഞത്. നവംബർ 13നാണ് യു.പിയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെുപ്പ് നടക്കുന്നത്.

Top