ഡല്‍ഹി: മഹാരാഷ്ട്രയിലേക്കും ജാര്‍ഖണ്ഡിലേക്കും നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് മഹാരാഷ്ട്രയിലെ നിരീക്ഷകര്‍. താരീഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവരാണ് ജാര്‍ഖണ്ഡിലെ നിരീക്ഷകര്‍.
Also Read: മണിപ്പുരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കും; കുല്‍ദീപ് സിങ്
കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നാളേക്ക് തയാറാണെന്ന് മഹാരാഷ്ട്രയിലെ നിരീക്ഷകനായ അശോക് ഗെലോട്ട് പറഞ്ഞു. ”ഞങ്ങള്‍ നാളെ മുംബൈയിലേക്ക് പോകും. ഇത്തവണ ഞങ്ങള്‍ തയാറാണ്. നമുക്ക് നാളത്തേക്ക് കാത്തിരിക്കാം. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും” ഗെലോട്ട് പറഞ്ഞു. വോട്ടെണ്ണലിനു ശേഷം സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയാണ് നിരീക്ഷകരുടെ ജോലി.