CMDRF

കോണ്‍ഗ്രസ് പ്രചാരണം നടത്തിയത് വ്യാജ വീഡിയോകളിലൂടെ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

കോണ്‍ഗ്രസ് പ്രചാരണം നടത്തിയത് വ്യാജ വീഡിയോകളിലൂടെ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി
കോണ്‍ഗ്രസ് പ്രചാരണം നടത്തിയത് വ്യാജ വീഡിയോകളിലൂടെ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

ഡല്‍ഹി: വ്യാജ വീഡിയോകളിലൂടെ കോണ്‍ഗ്രസ് പ്രചാരണം നടത്തിയെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. രാജീവ് ചന്ദ്രശേഖറും സുധാന്‍ഷു ത്രിവേദിയും അടക്കമുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയത്.

കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി, തങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം മോദി ചെയ്ത വികസനങ്ങളെ കുറിച്ചാണ് സംസാരിച്ചത്, കോണ്‍ഗ്രസ് സംവാദത്തിന് വരാതെ വ്യാജ പ്രചാരണം നടത്തുന്നു, ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതും എന്ന് പറയുന്നു, ഇത് സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും എന്നാണ് പ്രതീക്ഷ, കോണ്‍ഗ്രസ് പ്രചാരണം ഒരു പ്രത്യേക സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ്, കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ അടക്കം ഉപയോഗിക്കുന്നു, ഇത് ക്രിമിനല്‍ കുറ്റം ആണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Top