വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമാക്കാൻ കോൺഗ്രസിനെ കഴിയൂ: എം.ബി. രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ല.''-എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം

വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമാക്കാൻ കോൺഗ്രസിനെ കഴിയൂ: എം.ബി. രാജേഷ്
വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമാക്കാൻ കോൺഗ്രസിനെ കഴിയൂ: എം.ബി. രാജേഷ്

പാലക്കാട്: ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന സന്ദീപ് ഇന്ന് കോൺഗ്രസിലേക്ക് പ്രവേശനം നടത്തിയിരുന്നു. വാർത്തകൾ വിവാദങ്ങൾ ആവുമ്പോൾ മന്ത്രി എം.ബി. രാജേഷ് പറയുന്നത്, സന്ദീപ് വാര്യരെ സി.പി.എമ്മിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നും , വർഗീയതയുടെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ്.

”ഇത്തരത്തിൽ വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്കതിൽ ഒരു പരിഭവവുമില്ല. അത്തരമൊരാളെ സി.പി.എമ്മിലേക്ക് എടുക്കുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ല.”-എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.

Also Read :സന്ദീപ് വാര്യർ കോൺ​ഗ്രസിൽ നീണാൾ വാഴട്ടെ: കെ.സുരേന്ദ്രൻ

ബി.ജെ.പി വിട്ട് പാർട്ടിയിലേക്ക് വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ എം.ബി. രാജേഷും മുതിർന്ന സി.പി.എം നേതാവ് എം.കെ. ബാലനുമടക്കം വ്യക്തമാക്കിയിരുന്നത്. ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടതിനോട് അടുക്കുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോഴായിരുന്നു നേതാക്കളുടെ ഈ പ്രതികരണം. എന്നാൽ പിന്നീട് സന്ദീപ് സി.പി.എമ്മിലേക്കല്ല, സി.പി.ഐയിലേക്കാണെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. ഏറ്റവുമൊടുവിലാണ് ഇപ്പോൾ അഭ്യൂഹങ്ങളെയൊക്കെ തള്ളി സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

Top