സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് കോൺഗ്രസ്സ് പ്രകടന പത്രിക

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ്സ്

സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് കോൺഗ്രസ്സ് പ്രകടന പത്രിക
സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് കോൺഗ്രസ്സ് പ്രകടന പത്രിക

ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സർവേയും വിളകളുടെ താങ്ങുവിലയും ഉൾപ്പെടെ ഏഴ് ഗ്യാരണ്ടികളുമായി കോൺ​ഗ്രസ് മുന്നോട്ട്. ഈ ഉറപ്പുകൾ തങ്ങൾ നടപ്പിലാക്കുമെന്ന് പത്രികാ പ്രഖ്യാപനത്തിന് ശേഷം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍

യുവാക്കളുടെ സുരക്ഷിതഭാവി, കുടുംബക്ഷേമം, സ്ത്രീ ശാക്തീകരണം, സാമൂഹിക സുരക്ഷ, തുടങ്ങി നിരവധി ഉറപ്പുകൾ കോൺ​ഗ്രസ് പാതിരകയിൽ ഉൾപ്പെടുന്നു. ​ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും 18 മുതൽ 60 വയസ്സിനിടയിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2000 രൂപ നൽകുമെന്നും ഇതിൽ പറയുന്നു.

സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതിന് വയോജനങ്ങൾക്കും വിധവകൾക്കും പ്രതിമാസം 6,000 രൂപ പെൻഷൻ നൽ‌കും. കൂടാതെ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പറയുന്നു. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും പാർട്ടി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കർഷക ക്ഷേമത്തിനായി താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ ഉറപ്പ് നൽകും. ജാതി സർവേ നടപ്പാക്കുമെന്നും ക്രീമി ലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.

Top