മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. നാഗ്പൂരില്‍ ഗഡ്കരിയുടെ പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. മണ്ഡലത്തില്‍ ബിജെപി വിദ്വേഷ ജനകമായ പോസ്റ്ററുകള്‍ ഉപയോഗിക്കുന്നു. നിതിന്‍ ഗഡ്കരി, മോഹന്‍ മതെ എംഎല്‍എ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ രണ്ട് തവണയായി രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗഡ്കരിയുടെ വിജയം, പക്ഷെ ഇത്തവണ പോരാട്ടം കടുപ്പമാണ്. നാഗ്പൂര്‍ വെസ്റ്റിലെ സിറ്റിംങ് എംഎല്‍എ വികാസ് താക്കറെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെത്താത്ത ജനപ്രിതിനിധിയെന്നാണ് ഗഡ്കരിയ്ക്കുളള വിമര്‍ശനം. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം നാഗ്പൂരില്‍ ചര്‍ച്ചയാകുന്നുണ്ട്.