ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് 13 നേതാക്കളെ കോൺഗ്രസ് പുറത്താക്കി.
തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് വിഭാഗീയ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെയാണ് ആറുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്. ഹരിയാന കോൺഗ്രസ് പ്രദേശ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.