എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയുടെ സുരക്ഷയെ അപകടപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ്സ്

എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്
എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരേ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ബി,ജെ.പി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ALSO READ: സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്; മന്ത്രി റിയാസ്

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്. അതിന് ശേഷവും അവര്‍ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നെന്ന് പരാതി നല്‍കിയ ശേഷം അജയ് മാക്കന്‍ പ്രതികരണം നടത്തി. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.

അതിനാലാണ് ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതെന്നും മാക്കന്‍ കൂട്ടിച്ചേർത്തു. തര്‍വീന്ദര്‍ സിങ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവ് സേന എം.എല്‍.എ ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.

Top