CMDRF

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, ജലന്ധറില്‍ ചരണ്‍ജിത് സിങ് ചന്നി; പുതിയ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കനയ്യ കുമാര്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജലന്ധറില്‍ നിന്ന് മത്സരിക്കും.

ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവായ കനയ്യ കുമാര്‍ നേരത്തെ ബിഹാറിലെ ബെഗുസരായില്‍ നിന്ന് സി.പി.ഐയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു. അന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനോടായിരുന്നു തോറ്റത്. പിന്നീട് 2021-ല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇത്തവണ ബി.ജെ.പിയുടെ മനോജ് തിവാരിയാണ് കനയ്യകുമാറിന്റെ എതിരാളി.

Top