കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറി; അമിത് ഷാ

കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറി; അമിത് ഷാ
കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറി; അമിത് ഷാ

ഡൽഹി: കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ അമിത് ഷാ പരിഹസിച്ചു. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറിയെന്നും അമിത് ഷാ ആരോപിച്ചു.

മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്‌മെന്റ് ചെയർമാൻ പവൻ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനുമുമ്പ് നടക്കുന്ന ടെലിവിഷൻ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാൻ ഒരുകാരണവും കാണുന്നില്ല എന്നായിരുന്നു പവൻ ഖേര എക്‌സിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചു കൊണ്ട് അമിത് ഷാ രംഗത്തെത്തിയത്.

തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് എക്സിറ്റ് പോൾഫല ചർച്ചകളിൽനിന്ന്നിന്ന് വിട്ടു നിൽക്കുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ കൊണ്ട് യാതൊരു അർഥവുമില്ല എന്ന് ആരോപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Top