ന്യൂഡല്‍ഹി: മുന്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയെ അവഹേളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. 2014ല്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്‌വ് എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
അധ്യക്ഷനെതിരായ ഈ ആരോപണം സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയും മോദിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജയറാം രമേശ് നോട്ടീസ് നല്‍കിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുടേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. ‘ഹിന്ദു’, അഗ്‌നിവീര്‍ പരാമര്‍ശങ്ങളാണ് നീക്കിയത്. ഇതില്‍ പ്രതിപക്ഷത്തിന് അമര്‍ഷമുണ്ടായിരുന്നു.