ഡല്‍ഹി: ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ എന്‍ എസ് യു ഐ മേധാവി നീരജ് കുന്ദന്‍ ഉള്‍പ്പെടെ 19 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാഗൂറ-ക്രീരിയില്‍ ഇര്‍ഫാന്‍ ഹഫീസ് ലോണ്‍, ഉധംപൂര്‍ വെസ്റ്റില്‍ സമ്മിറ്റ് മംഗോത്ര, ബസോലിയില്‍ നിന്നും സി എച്ച് ലാല്‍ സിങ്, ബില്ലവാറില്‍ മനോഹര്‍ ലാല്‍ ശര്‍മ, ജമ്മു വെസ്റ്റില്‍ താക്കൂര്‍ മന്‍മോഹന്‍ സിംഗ്, കിഴക്കന്‍ ജമ്മുവില്‍ യോഗേഷ് സാഹ്നി, നഗ്രോട്ടയില്‍ ബല്‍ബീര്‍ സിംഗ്, ആര്‍എസില്‍ രാമന്‍ ഭല്ല എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
ആറ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട പട്ടികയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മില്‍ നേരത്തെ സീറ്റ് ധാരണ നിലവില്‍ വന്നിരുന്നു. എന്‍സി 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. ഓരോ സീറ്റ് വീതം സിപിഎമ്മിനും ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടിക്കും നല്‍കിയിട്ടുണ്ട്.