ഡല്‍ഹി: മഹാരാഷ്ട്രയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 87 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയിലും, മഹായുതി സഖ്യത്തിലും തര്‍ക്കം തുടരുകയാണ്. മഹായുതിയില്‍ 30 സീറ്റുകളിലെ തര്‍ക്കത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടെങ്കിലും പ്രഖ്യാപനം വൈകുകയാണ്.
Read Also:വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. പ്രശ്‌നങ്ങള്‍ തുടരുന്ന ഇരു മുന്നണികളിലേയും സീറ്റ് വിഭജന ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കോണ്‍ഗ്രസ് 16 സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടു. ഇതോടെ കോണ്‍ഗ്രസ് 87 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുണ്ട്. അഞ്ചു സീറ്റുകള്‍ ആവശ്യപ്പെട്ട് എസ്പി മുന്നോട്ടുവന്നത് മഹാവികാസ് അഘാഡിയില്‍ തലവേദനയായിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് എസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.