CMDRF

കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേക്ക്

കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം.

കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേക്ക്
കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേക്ക്

പാലക്കാട്: പി സരിന് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു പ്രവർത്തകൻ കൂടി സി പി എമ്മിലേക്ക്. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് ആണ് സി പി എമ്മിലേക്ക് ചേരുന്നത്. 11.30ഓട് കൂടി ഷാനിബ് പ്രഖ്യാപനം നടത്തും. കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം.

ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്. പാലക്കാട് കെഎസ്‍യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്.

Top