കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. പിണറായിയെ പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പ്രസംഗത്തിൽ അധിക്ഷേപിച്ചത്. അതോടൊപ്പം പിണറായി കോവർ കഴുതയാണെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു.
പറവൂരിൽ സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് നേതാവിന്‍റെ അധിക്ഷേപം. കൂടാതെ പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു. മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.