ഇലക്ടറൽ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ജയ്‌റാം രമേശ്

ഇലക്ടറൽ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ജയ്‌റാം രമേശ്
ഇലക്ടറൽ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ജയ്‌റാം രമേശ്

ഡല്‍ഹി : ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. സിബിഐ, ഇഡി അടക്കം അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അദാനിയുടെ പങ്ക് നേരിട്ട് വ്യക്തമാകുന്നില്ലന്നേയുള്ളൂ. സംഭാവന നല്‍കിയതില്‍ പലതും ‘മോദി + അദാനി = മോദാനി കമ്പനികളാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അഴിമതി നടത്തുകയായിരുന്നുവെന്ന് ജയറാം രമേശ് ആരോപിച്ചു. കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങി. അന്വേഷണ ഏജന്‍സികളെ വച്ച് ഭയപ്പെടുത്തി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാത്രം ബിജെപി 1853 കോടി രൂപ പിടിച്ചെടുത്തു. ഇലക്ടറല്‍ ബോണ്ടിനെ അഴിമതിക്കുള്ള ഉപാധിയാക്കിയത് മോദിയാണ്. ഇലക്ടറല്‍ ബോണ്ട് സംവിധാനം അവസാനിപ്പിക്കുമെന്ന് 2019 ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി അക്കാര്യത്തില്‍ ഒരു നിലപാട് എടുത്തിരിക്കുന്നു. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top