CMDRF

‘പിണറായിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണ് സ്പീക്കറുടെ പ്രസ്താവന’; കെ.മുരളീധരന്‍

പ്രസ്താവനയില്‍ ശക്തമായി പ്രതികരിക്കാനുള്ള ചുമതല സിപിഐക്ക് ഉണ്ട്

‘പിണറായിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണ് സ്പീക്കറുടെ പ്രസ്താവന’; കെ.മുരളീധരന്‍
‘പിണറായിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണ് സ്പീക്കറുടെ പ്രസ്താവന’; കെ.മുരളീധരന്‍

തിരുവനന്തപുരം: ആര്‍എസ്എസ് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ആര്‍എസ്എസിന് മംഗള പത്രം നല്‍കുകയാണ് സ്പീക്കര്‍ ചെയ്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ബിജെപി കൂട്ടുകെട്ടുണ്ടാകുമെന്നാണ് സൂചന.

പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണ് സ്പീക്കറുടെ പ്രസ്താവനയെന്ന് മുരളീധരന്‍ ആരോപിച്ചു. അജിത് കുമാര്‍ കഴിഞ്ഞവര്‍ഷം ബിജെപി നേതാക്കളെ കണ്ടത് മുതല്‍ തുടങ്ങിയ വിശുദ്ധ കൂട്ടുകെട്ടാണത്. അതിന്റെ ക്ലൈമാക്‌സ് ആണ് സ്പീക്കറിന്റെ പ്രസ്താവനയെന്നും കെ. മുരളീധരന്‍ പറഞ്ഞു. സ്പീക്കറുടെ നിലപാടില്‍ ആര്‍എസ്എസുകാര്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനയില്‍ ശക്തമായി പ്രതികരിക്കാനുള്ള ചുമതല സിപിഐക്ക് ഉണ്ട്. എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കേണ്ട സമയമാണ്. തൃശൂര്‍ പൂരം വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല, അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് കെ. മുരളീധരന്‍ ആരോപിച്ചു.

Top