‘രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്, താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും’; സരിനോട് ശബരീനാഥൻ

ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന ശബരീനാഥൻ വിമർശിച്ചു

‘രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്, താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും’; സരിനോട് ശബരീനാഥൻ
‘രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്, താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും’; സരിനോട് ശബരീനാഥൻ

തിരുവനന്തപുരം: ഡോ. പി സരിനെതിരെ കോൺഗ്രസ് നേതാവ് കെഎസ് ശബീനാഥൻ. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന ശബരീനാഥൻ വിമർശിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ താൻ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ശബരീനാഥൻ രംഗത്തെത്തിയത്.

Also Read: തൃശൂർ പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘമായി

ഫേസ്ബുക്കിലൂടെയാണ് ശബരീനാഥന്റെ വിമർശനം. ‘സരിൻ, താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി. ഇഷ്ടമുള്ള സ്‌ഥലത്ത്‌ പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും’- ശബീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

Top