കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബി.ജെ.പിയിലേക്ക്

കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബി.ജെ.പിയിലേക്ക്
കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബി.ജെ.പിയിലേക്ക്

ഛത്തിസ്ഗഢ്: ചൊവ്വാഴ്ച ഇരുവരും കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. തുടര്‍ന്ന് മുന്‍ ഹരിയാന അനുയായികള്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം ചില വ്യക്തികളുടെ കുത്തകാധികാരമായി മാറിക്കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. മുന്‍ ഹരിയാന മുഖ്യമന്ത്രി ബന്‍സി ലാലിന്റെ മരുമകളും ഭിവാനി ജില്ലയിലെ തോഷാമില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എയുമാണ് കിരണ്‍ ചൗധരി. കോണ്‍ഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ വര്‍ക്കിങ് പ്രസിഡന്റ്‌റായിരുന്നു ശ്രുതി ചൗധരി.

”ഞാന്‍ കോണ്‍ഗ്രസിന്റെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനായിരുന്നു. കഠിനാധ്വാനം കൊണ്ട്’ഞാന്‍ എന്റെ ജീവിതം കോണ്‍ഗ്രസിനായി സമര്‍പ്പിച്ചു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഹരിയാന കോണ്‍ഗ്രസ് ഒരു വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. എനിക്ക് കോണ്‍ഗ്രസ് അത്തരത്തില്‍ മുന്നോട്ട് പോകണമെന്നില്ല. ഇതില്‍ നിന്നു തന്നെ ഹരിയാനയില്‍ കോണ്‍ഗ്രസിന് വികസനമുണ്ടായിട്ടില്ല എന്ന മനസിലാക്കാം മുതിര്‍ന്ന നേതാക്കള്‍ പൊലും പാര്‍ട്ടി വിടുന്നത് അവര്‍ കാരണമാണ്. ഞാന്‍ രാജിയെന്ന തീരുമാനമെടുത്തത് എന്റെ അനുയായികള്‍ക്ക് നീതി ലഭിക്കണം എന്നതിനാലാണ്,’ കിരണ്‍ ചൗധരി പറഞ്ഞു.

Top