കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന, ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ പണം ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന. ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.വിഡി സതീശന്‍ പിന്നാലെയാണ് പ്രതികരണവുമായി ചെന്നിത്തല രംഗതെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാർട്ടിയെന്ന് വിഡി സതീശൻ പറഞ്ഞു. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചരണ രംഗത്തിറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോലും പണമില്ല. ജനങ്ങൾ സഹായിക്കും എന്നാണ് പ്രതീക്ഷ. പ്രതിസന്ധി കൂടിയാൽ ക്രൗഡ് ഫണ്ടിങിലേക്ക് പോകും. വോട്ടും പണവും ജനങ്ങൾ തന്ന് കോൺഗ്രസിനെ സഹായിക്കും. 

പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. മണ്ഡലങ്ങളില്‍ പ്രചാരണം നടത്താന്‍ നിലവില്‍ പാര്‍ട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാല്‍ പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം.

Top