അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്
അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

ഡ​ൽ​ഹി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ​യു​ടെ ച​ട്ടം 187 പ്ര​കാ​ര​മാ​ണ് കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പ് ജ​യ​റാം ര​മേ​ശ് ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ജൂ​ലൈ 31ന് ​രാ​ജ്യ​സ​ഭ​യി​ൽ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന് മു​ന്നോ​ടി​യാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നും കേ​ര​ള സ​ർ​ക്കാ​ർ അ​തു​പ​യോ​ഗ​പ്പെ​ടു​ത്തി​യി​​ല്ലെ​ന്നും അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ട​താ​യി ജ​യ​റാം ര​മേ​ശ് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​അ​വ​കാ​ശ​വാ​ദ​ത്തി​ന്റെ വ​സ്തു​ത മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വെ​ന്ന് ചു​ണ്ടി​ക്കാ​ട്ടി​യ ജ​യ​റാം ര​മേ​ശ് ’ഹി​ന്ദു പ​ത്രം’ ന​ട​ത്തി​യ അ​ത്ത​ര​മൊ​രു വ​സ്തു​ത പ​രി​ശോ​ധ​ന​യു​ടെ പ​ക​ർ​പ്പ് അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സി​നൊ​പ്പം വെ​ച്ചു.

Top