‘പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു’: പാലക്കാട് ജില്ലാ സെക്രട്ടറി

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സഹോദരന്റെ മകനാണ് കേസില്‍ പ്രതി

‘പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു’: പാലക്കാട് ജില്ലാ സെക്രട്ടറി
‘പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നു’: പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: കോൺഗ്രസ് നേതാവിന്റെ കയ്യിൽ നിന്ന് സ്പിരിറ്റ് പിടിച്ചതിനെതിരെ പ്രതികരണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. നീല പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുകയാണെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സഹോദരന്റെ മകനാണ് കേസില്‍ പ്രതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

ഇന്നലെയാണ് 39 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയത്. വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലെ ഷെഡിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.സംഭവത്തില്‍ വണ്ണാമട സ്വദേശി എ.മുരളിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Top