ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്; ‘ഇന്ത്യ’ സഖ്യയോഗത്തിന് ശേഷം മല്ലികാർജുൻ ഖർ​ഗേ

ഡൽഹി: നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യ സഖ്യയോഗത്തിൽ ചർച്ച നടന്നുവെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗേ. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിന് ശേഷം ഖർ​ഗേ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ബ്ലോക്കാകാനും സഖ്യയോഗത്തിൽ ധാരണയായതായാണ് വിവരം.

അതേസമയം, കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിനായി ടി.ഡി.പിയുമായോ ജെ.ഡി.യുവുമായോ സംസാരിക്കുന്നതിനെ സംബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പരാമർശം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിക്കവേ മോദി സർക്കാരിന്‍റെ പ്രവർത്തനം, വിലക്കയറ്റം, കർഷകരുടെ ദുരിതം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും വോട്ടർമാർ അതൃപ്തരാണെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top