CMDRF

പി വി അൻവറിനെ തള്ളി കോൺഗ്രസ്

അൻവർ ഡി എം കെ സ്ഥാനാർത്ഥിയെ നിർത്തിയാലും പിൻവലിച്ചാലും കുഴപ്പമില്ല.

പി വി അൻവറിനെ തള്ളി കോൺഗ്രസ്
പി വി അൻവറിനെ തള്ളി കോൺഗ്രസ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ ഉപാധിയിൽ പി വി അൻവറിനെ തള്ളി കോൺഗ്രസ്. ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു. യു ഡി എഫിനൊപ്പമാണ് അൻവർ നിൽക്കേണ്ടതെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം ഉപാധികളിൽ പി വി അൻവറിനെ വി ഡി സതീശൻ പരിഹസിച്ചു. അൻവർ ഡി എം കെ സ്ഥാനാർത്ഥിയെ നിർത്തിയാലും പിൻവലിച്ചാലും കുഴപ്പമില്ല. സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി. ഉപാധികൾ അൻവർ കൈയ്യിൽ വച്ചാൽ മതിയെന്നും വി ഡി സതീശൻ പറഞ്ഞു.

Top