ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങള്‍.
ഡാറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം ജാതി സെന്‍സസ് നടപ്പാക്കും എന്ന് പ്രകടന പത്രികയില്‍ പറയുന്നു. എസ്.സി., എസ്.ടി., ഒ.ബി.സി സംവരണം 50 ശതമാനം ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജോലികള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തും. ഇത് ജാതി സമുദായ വിവേചനം ഇല്ലാതെ നടപ്പാക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികളിലുള്ള കരാര്‍വത്കരണം നിര്‍ത്തലാക്കും. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിര്‍ത്തലാക്കിയ മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊതുഗതാഗതത്തില്‍ ഉണ്ടായിരുന്ന യാത്ര ഇളവുകള്‍ പുനസ്ഥാപിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യ പരിരക്ഷ സൗജന്യമാക്കും.
ആരോഗ്യത്തിലുള്ള ബജറ്റ് വിഹിതം ഓരോ വര്‍ഷവും പടിപടിയായി വര്‍ദ്ധിപ്പിക്കും. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ആശുപത്രിയും സ്ഥാപിക്കും. പൊതുജനാരോഗ്യ മേഖലയിലെ എല്ലാ ഒഴിവുകളും മൂന്നുവര്‍ഷത്തിനുള്ളില്‍ നികത്തും. കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലെ മുപ്പത് ലക്ഷത്തോളം ഒഴിവുകള്‍ നികത്തും. കായിക താരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപയുടെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കും.
The Congress guarantees are concrete guarantees.
— Congress (@INCIndia) April 5, 2024
Mr. Modi's guarantees are only meant to ensure he's guaranteed a third term!
• What happened to the guarantee of 2 crore jobs?
• What happened to the guarantee of ₹15L in the account of every Indian?
• What happened to the… pic.twitter.com/DWYEFG7RFz