CMDRF

പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്;തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍

പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്;തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍
പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്;തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍

തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെ സി വോണുഗോപാല്‍ തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പത്രിക പുറത്തിറക്കിയത്.

നീതി അടിസ്ഥാനമക്കിയുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. ‘ന്യായ് പത്ര’ എന്നാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. ‘പാഞ്ച് ന്യായ്’, ‘പച്ചീസ് ഗ്യാരന്റി’ എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇടയിലുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ പൗരത്വ നിയമത്തെ കുറിച്ച് പത്രികയില്‍ പരാമര്‍ശമില്ല.

Top