CMDRF

ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇ​ൻ​ഡ്യ’ സഖ്യകക്ഷികളുടെ പി​ന്തു​ണ തേ​ടി കോൺഗ്രസ്സ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇ​ൻ​ഡ്യ’ സഖ്യകക്ഷികളുടെ പി​ന്തു​ണ തേ​ടി കോൺഗ്രസ്സ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇ​ൻ​ഡ്യ’ സഖ്യകക്ഷികളുടെ പി​ന്തു​ണ തേ​ടി കോൺഗ്രസ്സ്

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ കോൺഗ്രസ്സിന് ല​ഭി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ വാര്‍ത്താമ്മേളനത്തില്‍ പ​റ​ഞ്ഞു. 10 ക​ക്ഷി​ക​ളി​ൽ ഓ​രോ​ന്നി​നും എ​ത്ര വോ​ട്ടു​ക​ൾ എ​ന്ന​ത​ല്ല ഒ​രു ബ്ലോ​ക്കാ​വു​ക​യാ​ണ് ല​ക്ഷ്യം.

ബി.​ജെ.​പി​ക്ക് എ​തി​രാ​യ നി​ല​പാ​ടു​ള്ള​വ​രു​ടെ യോ​ജി​ച്ച മു​ന്നേ​റ്റ​മാ​ണ് കോൺഗ്രസ്സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ജെ.​ഡി.​എ​സും സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. തു​മ​കൂ​റു മ​ണ്ഡ​ല​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ.​ഡി.​എ​സ് ദേ​ശീ​യ ചെ​യ​ർ​മാ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ 12,000 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി.​ജെ.​പി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. സി.​പി.​ഐ​യു​ടെ എ​ൻ. ശി​വ​ണ്ണ 17,227 വോ​ട്ടു​ക​ൾ നേ​ടി​യ കാ​ര്യം ഓ​ർ​ക്ക​ണ​മെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ൻ​ഡ്യ ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള പ്രാ​ധാ​ന്യ​മാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. 20 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ ‘ഇ​ൻ​ഡ്യ’ മു​ന്നേ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കും. ഇ​ല​ക്ട​റ​ൽ ബോ​ണ്ട് എ​ന്ന വ​ൻ അ​ഴി​മ​തി​യി​ൽ ബി.​ജെ.​പി​യു​ടെ കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ​വ​ർ. ഇ​തി​നെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Top