കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍

. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും.

കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍
കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍

മുംബൈ: കോണ്‍ഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയില്‍. ഭിന്നത നിലനില്‍ക്കുന്ന 15 സീറ്റുകളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ ബൈക്കുള്ള, ബാന്ദ്ര ഈസ്റ്റ്, വേര്‍സോവാ അടക്കമുള്ള സീറ്റുകളെ സംബന്ധിച്ചും ചര്‍ച്ച നടത്തിയേക്കും.

Read Also: പ്രഭാസിന്റെ പുത്തന്‍ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

നിലവില്‍ കോണ്‍ഗ്രസിന് 96, എന്‍സിപി (പവാര്‍) 80, ശിവസേന ( താക്കറെ) 90 എന്നിങ്ങനെ സീറ്റുകള്‍ നല്‍കുന്നതിന് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ 63 സീറ്റുകളിലേക്കുള്ള നോമിനികളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി രമേശ് ചെന്നിത്തലയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 25ന് വീണ്ടും യോഗം ചേരും.അതേസമയം തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. 53 സ്ഥാനാര്‍ത്ഥികളെയായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് നിഗമനം.

Top