ഡല്‍ഹി: ആദായനികുതി വകുപ്പ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്നും നാളെയും സംസ്ഥാന തലസ്ഥാനങ്ങള്‍, ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം കേന്ദ്രത്തിന്റ നികുതി ഭീകര ജനാധിപത്യം അട്ടിമറിക്കാന്‍ വേണ്ടിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
സംസ്ഥാന തലസ്ഥാനങ്ങള്‍ ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. ലോക്‌സഭ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം. എന്നാല്‍ കോണ്‍ഗ്രസിനെതിരെ ആദായനികുതി വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നിട്ടും പുതിയ നടപടിയില്‍ മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.എട്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ നിന്ന് 2343 കോടി രൂപ ഈടാക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഇഡി നോട്ടീസ് അയച്ചു.
കേന്ദ്ര ഏജന്‍സിയുടെ നടപടി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചതോടെ നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിയുടെ തന്നെ ഭാഗം എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.