സൂററ്റ്: നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചവര്‍ പിന്മാറിയതോടെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും നാമനിര്‍ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക അസാധുവായത്. കഴിഞ്ഞ ദിവസം മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നല്‍കിയിരുന്നു. മണ്ഡലത്തില്‍ പകരം സ്ഥാനാര്‍ഥിയായി നിലേഷിനൊപ്പം നാമനിര്‍ദേശ പത്രിക നല്‍കിയ സുരേഷ് പദ്‌ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിര്‍ദേശകന്‍ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടാകില്ല. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിന്റെ റാഞ്ചിയിലെ റാലിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്നില്ല. ശാരീരികമായി സുഖമില്ലാത്തിതുകൊണ്ടെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രവാള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.റാലിയില്‍ കോണ്‍ഗ്രസ് – ആര്‍ജെഡി നേതാക്കള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.ചത്ര സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന.അണികള്‍ തമ്മില്‍ കസേര എറിഞ്ഞും പ്രതിഷേധിച്ചു