മുംബൈ: ഈ മാസം 20 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 22 വിമത സ്ഥാനാർഥികളെ സസ്പൻഡ് ചെയ്ത് മഹാരാഷ്ട്രയിലെ കോൺഗ്രസ്. 6 വർഷത്തേക്കാണ് സസ്പൻഷൻ. അച്ചടക്കനടപടിയെന്നോണം മുൻമന്ത്രി രാജേന്ദ്ര മുലാക്, യജ്ഞാവാൽക് ജിച്കർ, കമൽ വ്യവ്ഹാരെ, മനോജ് ഷിൻഡെ, സുരേഷ് പാട്ടീൽ, ആബ ബാഗുൽ എന്നീ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.
Also Read: ‘മതപരിവർത്തനവിരുദ്ധനിയമം നടപ്പാകും’- അമിത്ഷാ
കോൺഗ്രസിനൊപ്പം ശരദ് പവാർ വിഭാഗം എൻ.സി.പിയും ഉദ്ധവ് വിഭാഗം ശിവസേനയും സഖ്യത്തിന്റെ ഭാഗമാണ്. ഷിൻഡെ വിഭാഗം ഷിവസേന, അജിത് പവാർ വിഭാഗം എൻ.സി.പി, ബി.ജെ.പി എന്നീ പാർട്ടികൾ ചേരുന്ന മഹായൂതി സഖ്യമാണ് മറുഭാഗത്തുള്ളത്.
2019ലെ തെരഞ്ഞെടുപ്പിൽ 105 സീറ്റു നേടിയ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന 56 സീറ്റിലും കോൺഗ്രസ് 44 ഇടത്തും ജയിച്ചു. ശിവസേന- കോൺഗ്രസ് -എൻ.സി.പി സഖ്യ സർക്കാർ അധികാരത്തിൽ വന്നെങ്കിലും ഏറെ നാൾ നീണ്ടുനിന്നില്ല.