CMDRF

പുറത്താക്കിയ ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു.

പുറത്താക്കിയ ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്
പുറത്താക്കിയ ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതിന് പുറത്താക്കിയ ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്.

ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഷാഫിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിക്കണമെന്നും സ​ദ്ദാം ഹുസൈൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ 2023 ജൂൺ 28നായിരുന്നു സദ്ദാം ഹുസൈനെ കോൺ​ഗ്രസ് പുറത്താക്കുന്നത്.

ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ഡിസിസി നേതൃത്വം സ​ദ്ദാം ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു. യൂത്ത് കോൺ​​ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ.

Top