ഛണ്ഡീഗഡ്: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് കോണ്‍ഗ്രസ്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ചാണ് പരാതി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന കോണ്‍ഗ്രസ് കമ്മിറ്റി ചെയര്മാന് ഭൂപീന്ദര്‍ സിംഗ് ഹൂഡ, കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
അതേസമയം ഇന്നലെ കോണ്‍ഗ്രസ് വക്താക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനം ജനവിധിക്കെതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നിലപാട് ജനാധിപത്യ വിരുദ്ധ സമീപനം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിലായിരുന്നു കമ്മീഷന്റെ പ്രതികരണം.