ഹിന്ദു-മുസ്ലിം പരാമര്‍ശം; മോദിക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

ഹിന്ദു-മുസ്ലിം പരാമര്‍ശം; മോദിക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്
ഹിന്ദു-മുസ്ലിം പരാമര്‍ശം; മോദിക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഹിന്ദു-മുസ്ലിം പരാമര്‍ശത്തില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കും എന്ന പ്രസ്താവനയിലാണ് പരാതി നല്‍കുക. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കിയത് മുസ്ലിങ്ങള്‍ക്കെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയില്‍ പറഞ്ഞിരുന്നു.

കൂടൂതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറിയവര്‍ക്കും കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വത്ത് നല്‍കുമെന്നും മോദി ആരോപിച്ചു. ആദ്യ ഘട്ടത്തിലെ തിരിച്ചടി മനസ്സിലാക്കി മോദി വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സിഎഎ റദ്ദാക്കും എന്ന കോണ്‍ഗ്രസ് വാഗ്ദാനം ഉത്തരേന്ത്യയില്‍ ശക്തമായി ഉന്നയിക്കാനും ഇതിനിടെ ബിജെപി നിര്‍ദ്ദേശം നല്‍കി.

Top