CMDRF

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്: രാഹുല്‍ ഗാന്ധിയെത്തും

കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്: രാഹുല്‍ ഗാന്ധിയെത്തും
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്: രാഹുല്‍ ഗാന്ധിയെത്തും

ചണ്ഡീഗഡ്: ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രചാരണത്തിനായി ഹരിയാനയിൽ എത്തും. കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് ആദ്യമായാണ് രാഹുൽ ഗാന്ധി ഹരിയാനയിൽ എത്തുന്നത്.

കർണാലിലും ഹിസാറിലും 2 പൊതുറാലികളിൽ രാഹുൽ പങ്കെടുക്കും. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചിരുന്ന കുമാരി ഷെൽജയും ഇന്ന് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടും.രാഹുൽ ഗാന്ധിക്ക് പിന്നാലെ അടുത്ത ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും ഹരിയാനയിൽ പ്രചാരണത്തിൽ സജീവമാകും.

Top