CMDRF

പ്രിയങ്ക ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്

വോട്ട് ചേര്‍ക്കല്‍ പ്രക്രിയയും പഞ്ചായത്ത് നിയോജക മണ്ഡലം ഏകോപനവും വളരെ മുന്‍പ് തന്നെ കോണ്‍ഗ്രസ് പൂര്‍ത്തികരിച്ചു

പ്രിയങ്ക ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്
പ്രിയങ്ക ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്

വയനാട്: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണ് വയനാട്ടില്‍ വരാന്‍ പോകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വയനാട് നല്‍കിയ ഭൂരിപക്ഷം, പ്രിയങ്കയ്ക്ക് ലഭിക്കുമോ എന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് സംശയമുണ്ട്. അതിനുകാരണം രാഹുല്‍ രാജിവച്ച് അമേഠി നിലനിര്‍ത്തിയ സാഹചര്യമാണ്. എന്നാല്‍ വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഉന്നത നേതാക്കളെയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ നേതാക്കളെയും എത്തിച്ചുള്ള പ്രചാരണത്തിനാണ് പാര്‍ട്ടി നീക്കം. തെരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന-രാഷ്ട്രീയ വിഷയങ്ങളും പ്രിയങ്ക ഉന്നയിച്ചേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചന. തനിക്ക് ശേഷം പ്രിയങ്കയെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സാധാരണ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമോ ആകാംഷയോ വയനാട് യുഡിഎഫ് ക്യാമ്പില്‍ ഇല്ല.

Also Read: പാലക്കാടും ചേലക്കരയിലും ഇടതുപക്ഷം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് ഒരേസമയം അഞ്ച് ശത്രുക്കളെ !

വോട്ട് ചേര്‍ക്കല്‍ പ്രക്രിയയും പഞ്ചായത്ത് നിയോജക മണ്ഡലം ഏകോപനവും വളരെ മുന്‍പ് തന്നെ കോണ്‍ഗ്രസ് പൂര്‍ത്തികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ വന്‍ നിര തന്നെ പ്രിയങ്കഗാന്ധിയുടെ പ്രചാരണത്തിനെത്തും. മമത ബാനര്‍ജിയെ പോലുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ നേതാക്കളും പ്രിയങ്കക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് വയനാട്ടിലെത്തിയേക്കും.

Top