കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കും; വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കും; വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൌ: വിദ്വേഷ പരാമര്‍ശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കും. ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും യോഗി ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.

Top