ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി
ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

ഡല്‍ഹി: ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് നരേന്ദ്ര മോദി. അഞ്ചാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ നടന്ന ബിജെപി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് 60 വര്‍ഷം രാജ്യം ഭരിച്ചു. സമാജ്വാദി പാര്‍ട്ടി യുപിയില്‍ വര്‍ഷങ്ങളോളം അധികാരത്തില്‍ തുടര്‍ന്നു. എന്നിട്ടും 85 ശതമാനം വീടുകളിലും പൈപ്പ് വെള്ളം ലഭിക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ 14 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയെന്നും മോദി പറഞ്ഞു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ ലോകത്തിലെ ആറാമത്തെ മികച്ച സമ്പദ് വ്യവസ്ഥയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് ഇത് 11-ാം സ്ഥാനത്തെത്തി. 2014ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ തിങ്കളാഴ്ച ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, തുടങ്ങിയ പ്രമുഖരുടെ മണ്ഡലത്തില്‍ അടുത്ത ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. മെയ് 25, ജൂണ്‍ 1 തീയ്യതികളിലാണ് അവസാന രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

Top