ഡൽഹി: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാൽ അവിടെ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭ, ലോക്സഭ സീറ്റുകൾ വെച്ച് മാറുന്നത് പരിഗണനയില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. കരുണാകരൻറെ മകൻ എവിടെയും ഫിറ്റാണ്.
മുരളീധരൻ വയനാട്ടിൽ മത്സരിച്ചാലും അനുകൂലമായിരിക്കും. ഇന്ത്യാ സഖ്യം എല്ലാക്കാലത്തും പ്രതിപക്ഷത്തിരിക്കില്ല. ജനവിധി അതല്ല വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോൺഗ്രസിന് അർഹതയുണ്ട്. അതിനാൽ ഇക്കാര്യം കോൺഗ്രസ് തീരുമാനിക്കട്ട. ലീഗിൻറെ രാജ്യസഭ സീറ്റിൽ ആര് മത്സരിക്കുമെന്ന് പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.