CMDRF

തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു

വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും ഏറെ സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.

തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു
തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു

ഛണ്ഡീഗഡ്: ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ നടന്ന വലിയ ട്വിസ്റ്റുകൾ കാരണം മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഡൽഹിയിൽ ജയ്റാം രമേശും പവൻ ഖേരയും നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാനയിലെ തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും ഏറെ സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.

Also Read: രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന; സാവിത്രി ജിന്‍ഡാലിന് മിന്നും ജയം

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

Top